തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമൂഹം വിഴിഞ്ഞത്ത് നടത്തുന്ന അതിജീവന സമരത്തെ നിർവീര്യമാക്കാൻ ഒളിഞ്ഞും തെളിഞ്ഞും അധികാരികൾ നടത്തുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാളും സമരസമിതി ജനറൽ കണ്‍വീനറുമായ മോണ്‍. യൂജിൻ എച്ച്. പെരേര.
വിഴിഞ്ഞം സമരം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചു പ്രളയകാലഘട്ടത്തിൽ പുകഴ്ത്തിയ മുഖ്യമന്ത്രി, മത്സ്യത്തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാൻ ഒരുവട്ടംപോലും നേരിട്ട് ചർച്ച നടത്താത്തത് പ്രതിഷേധാർഹമാണെന്നു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മോണ്‍. ജയിംസ് കുലാസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group