ജീവന്റെ സംരക്ഷണം ഉറപ്പു വരുത്താൻ പുതിയ പദ്ധതികളുമായി സീറോ മലബാർ സഭ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി : ജീവന്റെ സംരക്ഷണവും കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുവാൻ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് കർമ്മപദ്ധതികൾ ആവിഷ്‌കരിച്ചു.

‘മാറുന്ന ലോകത്തിൽ മാറ്റമില്ലാത്ത മനുഷ്യജീവന്റെ മഹത്വം’ -എന്ന ദർശനം പങ്കുവെയ്ക്കുന്ന വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

മനുഷ്യജീവൻ ഉദരത്തിൽ രൂപം പ്രാപിക്കുമ്പോൾ മുതൽ സ്വാഭാവിക മരണം സംഭവിക്കും വരെ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്ന കാഴ്ചപ്പാട് സഭയിലും സമൂഹത്തിലും വ്യാപകമാക്കുവാൻ സഹായിക്കുന്ന 51 ഇന പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

സീറോ മലബാർ സഭയുടെ കുടുംബം, അൽമായർ, ജീവൻ എന്നിവയ്ക്കു വേണ്ടിയുള്ള കമ്മീഷനിലെ വിവിധ പ്രസ്ഥാനങ്ങളുടെയും സമൂഹത്തിലെ വ്യത്യസ്ത സംഘടനകൾ സ്ഥാപനങ്ങൾ എന്നിവയുടെയും സഹകരണത്തോടെ പ്രൊ ലൈഫ് ദർശനങ്ങൾ നടപ്പിലാക്കും.

2023 മാർച്ച്‌ 25 മുതൽ 2024 മാർച്ച്‌ 25 വരെ ജീവന്റെ മഹത്വം, കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രാർത്ഥനയും പ്രേക്ഷിത പ്രവർത്തനങ്ങളും ആരംഭിച്ചു.

ഫെബ്രുവരി 25 ന് ആരംഭിച്ച പ്രൊ ലൈഫ് ജീവസമൃദ്ധി സന്ദേശ യാത്ര ഡിസംബർ 25 വരെ തുടരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group