കാർഷികോത്പന്നങ്ങളുടെ വിലയിടിവിലും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് കേരളത്തിലുടനീളം ശക്തമായ സമരങ്ങൾ സംഘടിപ്പിക്കും. യൂണിറ്റ്, രൂപത, സംസ്ഥാന തലങ്ങളിൽ ആരംഭിക്കുന്ന സമരങ്ങളുടെ പ്രഖ്യാപന കൺവൻഷൻ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. വന്യമൃഗശല്യവും കീടബാധകളും മൂലം കുരുമുളക്, ഏലം ഉൾപ്പെടെയുള്ള പ്രധാനവിളകളുടെ ഉത്പാദന ക്ഷമത കുറഞ്ഞു. അനിയന്ത്രിതമായ റബർ ഇറക്കുമതി കർഷകരെ ഇല്ലാതാക്കുന്നു.കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം.
വിവിധ ബാങ്കുകളിൽനിന്നു വായ്പ എടുത്ത 63 ശതമാനം കർഷകരുടെയും വീടും വസ്തുക്കളും പണയത്തിലാണ്.14 ശതമാനം പേർ ജപ്തി ഭീഷണി നേരിടുന്നു. കാർഷിക വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിലും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.ഈ വിഷയങ്ങളിൽ ആദ്യഘട്ട സമരങ്ങളെ തുടർന്ന് സെക്രട്ടറിയേറ്റിനും പാർലമെന്റിനും മുന്നിലുൾപ്പെടെ സമരങ്ങൾ നടത്താൻ സമര പ്രഖ്യാപന കൺവൻഷനിൽ തീരുമാനിച്ചു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group