കോവിഡ് മഹാമാരിയിൽ കുറയുന്ന സംഭാവനയും കൂടുന്ന ജീവകാരുണ്യങ്ങളും – ഫാത്തിമ ദേവാലയം ലോക മാതൃക

A statue of Our Lady of Fatima is carried through a crowd May 13 at the Marian shrine of Fatima in central Portugal. Thousands of pilgrims arrived at the shrine to attend the 99th anniversary of the first apparition of Mary to three shepherd children. Lucia dos Santos and her cousins, Francisco and Jacinta Marto, received the first of several visions May 13, 1917. (CNS photo/Paulo Chunho, EPA)

Decreasing Contribution and Increasing Charity in the Covid Epidemic –
Fatima Church is a model for the world

സാന്റാറെം/ പോർച്ചുഗൽ : ലോകം മുഴുവനേയും പിടിച്ചുകുലുക്കിയ മഹാമാരി ആഗോള കത്തോലിക്കാ സഭയേയും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. പല ആരാധനാലയങ്ങൾക്കും കൊറോണ വൈറസ് മൂലം നഷ്ടമായത് നിരവധി തീർഥാടകരെ ആണ്. യാത്രാ നിയന്ത്രണങ്ങൾ മൂലം തീർത്ഥാടന കേന്ദ്രങ്ങളുടെ പ്രധാന വരുമാനവും വിദേശികളുടെ സന്ദർശനവും എല്ലാം കുറഞ്ഞിരിക്കുന്നു. മാർച്ച് – മെയ് മാസങ്ങളോടെ എല്ലാ ആരാധനാലയങ്ങളും കോവിഡ് പശ്ചാത്തലത്തിൽ അടച്ചിടുകയും എന്നാൽ വിശുദ്ധകുർബാന അടക്കം എല്ലാ ആരാധനകളും പ്രാർഥനകളും ഓൺലൈനായി തത്സമയം സംരക്ഷണം ചെയ്യുവാൻ ദേവാലയങ്ങൾ ഉത്സാഹം കാണിച്ചിരുന്നു.

ലോക പ്രസിദ്ധമായ പോർച്ചുഗലിലെ ‘സാഞ്ചറി ഓഫ് ഔർ ലേഡി ഓഫ് ഫാത്തിമ’ (Sanctuary of Our Lady of Fátima) തീർത്ഥാടന കേന്ദ്രത്തിന്റെ ഭരണ സമിതിയിലെ പ്രധാന അധികാരിയായ ‘റോഡിയ’ വിദേശ മാധ്യമങ്ങളോട് പറയുന്നതനുസരിച്ച് മരിയൻ ദേവാലയങ്ങളിലും മറ്റും മാസ്ക് ധരിച്ച് കൃത്യമായ അകലം പാലിച്ച് കുർബാനകളും മറ്റും നടക്കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ ആളുകളുടെ പങ്കാളിത്തം മാത്രമേ ഉണ്ടാകുന്നുള്ളൂ. തീർത്ഥാടനകേന്ദ്രങ്ങളിൽ 47% തീർത്ഥാടകരുടെ കുറവ് തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള സംഭാവനകളേയും നേർച്ചകളേയും സാരമായി ബാധിച്ചിട്ടുണ്ട്. 2019 ഒക്ടോബർ മാസത്തിൽ ഫാത്തിമയിൽ എത്തിയത് 733-ൽ അധികം തീർത്ഥാടന സംഘങ്ങൾ ആയിരുന്നു. ഇതിൽ 559 സംഘങ്ങൾ പോർച്ചുഗലിന് പുറത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ളവരാണ്. 1917-ൽ പരിശുദ്ധ അമ്മ ഇവിടെ പ്രത്യക്ഷപ്പെടുകയുണ്ടായി. മെയ് മാസത്തിൽ നടന്ന ഈ പ്രത്യക്ഷീകരണം ആണ്ടുതോറും ആചരിക്കുവാൻ അധികാരികൾ തീരുമാനിക്കുകയും അത് ആഘോഷപൂർവ്വം ആയി നടത്തിവരികയും ചെയ്യുന്നു.

റോഡിയ പറയുന്നതനുസരിച്ച് 2019-ൽ 6.2 ദശലക്ഷം സന്ദർശകർ ദേവാലയത്തിൽ എത്തി. എന്നാൽ സന്ദർശകരുടെ കുറവുമൂലം 2020-ൽ വലിയ അളവിലുള്ള വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ ജോലിചെയ്യുന്ന മുന്നൂറോളം ജീവനക്കാരെ അവർ പിരിച്ചു വിട്ടിട്ടില്ല. അതുപോലെതന്നെ പ്രാദേശിക സമൂഹത്തിന് നൽകിവരുന്ന സാമൂഹിക സഹായം 60% വർധിപ്പിക്കുകയും ചെയ്തു. ഫാത്തിമ പട്ടണത്തിനും ലോകമെമ്പാടുമുള്ള പള്ളികൾക്കും വളരെ പ്രത്യേകമായി ‘ഔർ ലേഡി ഓഫ് ഫാത്തിമക്കായി സമർപ്പിച്ചിരിക്കുന്ന എല്ലാ ദേവാലയങ്ങളിലും ഈ തീർത്ഥാടന കേന്ദ്രം വഴി സഹായങ്ങൾ ലഭിക്കുന്നു. അതുപോലെതന്നെ സാമ്പത്തികമായി വളരെ ഞെരുക്കത്തിൽ ആയിരിക്കുന്ന ആളുകൾ ആവശ്യപ്പെട്ടാൽ അവർക്ക് വേണ്ട സഹായങ്ങളും ചെയ്തുവരുന്നു. ഇതുപോലുള്ള അനവധി കാര്യങ്ങൾ ഫാത്തിമ ദേവാലയം സമൂഹത്തിനും സഭയ്ക്കും ആയി ചെയ്യുന്നു. ഇല്ലായ്മയിൽ നിന്നും തന്റെ വിഹിതം സംഭാവന അർപ്പിച്ച വിധവയായ സ്ത്രീയെ പോലെ തങ്ങളുടെ ഞെരുക്കങ്ങളിൽ നിന്നും മറ്റുള്ളവരെ സഹായിക്കുവാനുള്ള ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിന്റെ ഭരണാധികാരികൾ തികച്ചും അഭിനന്ദനമർഹിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group