കൊച്ചി : മലബാറിലെ കത്തോലിക്കാ യുവജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ആറു രൂപതകളുടെ യുവജനസംഗമം ഇന്ന് താമരശേരിയില്‍ നടക്കും.
താമരശേരി രൂപത കെസിവൈഎം ആതിഥ്യം വഹിക്കുന്ന പരിപാടി താമരശേരി അല്‍ഫോണ്‍സ സ്കൂള്‍ മൈതാനിയില്‍ ഉച്ചയ്ക്ക് 1.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കത്തോലിക്കാ യുവജനതയുടെ കരുത്തുകാട്ടാന്‍ പതിനായിരം പേര് പങ്കെടുക്കുന്ന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.
താമരശേരി, കണ്ണൂര്‍, തലശേരി, മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളില്‍ നിന്നുള്ള യുവജനങ്ങളാണ് സംഗമത്തിന്റെ ഭാഗമാകുക. ഉച്ചയ്ക്ക് ഒന്നിനു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുള്ള സ്വീകരണത്തോടെ സംഗമത്തിന് തുടക്കമാവും. തുടര്‍ന്ന് കെസിവൈഎമ്മിന്റെ പതാക ഉയര്‍ത്തും. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലില് അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചലച്ചിത്ര താരം സിജോയ് വര്‍ഗീസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പകോമിയോസ് മെത്രാപ്പോലീത്ത എന്നിവരും കത്തോലിക്കാ സഭയുടെ പ്രമുഖ നേതാക്കളും സംബന്ധിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group