ബഫര്‍ സോൺ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ആശ്വാസകരമാണെങ്കിലും അവ നടപ്പാക്കുന്നതില്‍ പ്രായോഗികമായ തടസങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
2019 ലെ തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച തീരപരിപാലന പദ്ധതി അനന്തമായി നീണ്ടു പോകുന്നത് തീരവാസികളുടെ നിര്‍മാണ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. സമയബന്ധിതമായി തീരവാസികളുടെ ഭവന നിര്‍മാണ സാധ്യതകള്‍ പദ്ധതി തയാറാക്കണം. തീരദേശഖനനം, തീരദേശ ഹൈവേ തുടങ്ങിയ വികസന സംരംഭങ്ങള്‍ ഗുരുതരമായ പരിസ്ഥിതി -സാമൂഹിക ആഘാതങ്ങള്‍ ഉളവാക്കുകയാണ്. ഇതില്‍ ഭരണപക്ഷ-പ്രതിപക്ഷ മുന്നണികളുടെ നിലപാടുകള്‍ സത്യസന്ധതയില്ലാത്തതും പക്ഷപാതിത്വം നിറഞ്ഞതുമാണ്.
വിവിധ മതങ്ങളുടെ മൂല്യങ്ങളും സന്ദേശവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി വ്യത്യസ്ത മതങ്ങളോടുള്ള ആദരവും സ്നേഹവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group