കാര്‍ലോ അക്യൂറ്റിസിന്‍റെ ജീവിതം സിനിമയാകുന്നു

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ട്സിന്‍റെ ജീവിതം ഇതിവൃത്തമാകുന്ന സിനിമ “ഹെവന്‍ കാണ്ട് വെയ്റ്റ്”ചിത്രീകരണം പുരോഗമിക്കുന്നു.ജോസ് മരിയ സവാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഒരു സാധാരണ യുവാവ് അസാധാരണമായ രീതിയില്‍ തന്‍റെ ജീവിതം നയിക്കുന്നത് ആവിഷ്കരിക്കുക എന്നതാണ് ചിത്രത്തിന്‍റെ ലക്ഷ്യങ്ങളിലൊന്ന്. ലോകമെമ്പാടുമുള്ള യുവജനങ്ങളിലേക്ക് കാര്‍ലോയുടെ ജീവിതത്തെ പ്രതിബിംബിപ്പിക്കുന്ന കണ്ണാടിയായി സിനിമയെ രൂപപ്പെടുത്തുകയാണ് സംവിധായകന്‍ സിനിമയിലൂടെ ചെയ്തിരിക്കുന്നത്. ഏതൊരു യുവാവിനെയും പോലെ തന്‍റേതായ ഹോബികളും താല്‍പ്പര്യങ്ങളും ഉണ്ടായിരുന്ന കാര്‍ലോ,ഭൂമിയില്‍ ദൈവഹിതപ്രകാരം എങ്ങനെ എപ്പോഴും സന്തുഷ്ടരായിരിക്കാമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചു തന്നുവെന്ന് സംവിധായകന്‍ ജോസ് മരിയ വിവരിക്കുന്നു. രക്താര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് സഭയ്ക്കും മറ്റുള്ളവര്‍ക്കുമായി തന്‍റെ എല്ലാ സഹനങ്ങളും കാഴ്ചവെച്ച് ഒടുവില്‍ 2006ല്‍ മരണപ്പെട്ട കാര്‍ലോ, ജീവിച്ചിരുന്ന കാലമത്രയും ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് നടത്തിയ സുവിശേഷ പ്രഘോഷണം സിനിമയുടെ മുഖ്യ സന്ദേശങ്ങളില്‍ ഒന്നാണ്.

കാര്‍ലോയുടെ അമ്മയുടെ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെ കാര്‍ലോയുടെ ജീവിതത്തിന്‍റെ ആധികാരികതയോടുകൂടിയ യാഥാര്‍ഥ്യങ്ങള്‍ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. മാതാപിതാക്കള്‍, മുത്തശ്ശിമുത്തശ്ശന്മാർ, കുട്ടികള്‍,യുവാക്കള്‍ , സമര്‍പ്പിതര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജീവിതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം എന്തായിരിക്കണം എന്ന സന്ദേശം പകരാന്‍ സിനിമക്ക് കഴിയുമെന്ന പ്രത്യാശയും സംവിധായകന്‍ ജോസ് മരിയ പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group