ഫിലിപ്പീൻസിലെ ഫ്രാൻസിസ്കൻ മിഷനറി ഫാ. ക്യാന്റിക്‌സ് കോബാക്കിനെ ആദരിച്ച് പോളണ്ട്

Poland honors Franciscan missionary Fr.Cantius Kobak in Philippines

മനില/ ഫിലിപ്പീൻസ്: വിസയാസ് മേഖലയിലെ ഫിലിപ്പൈൻ ദ്വീപായ സമറിൽ മിഷനറിയായി സേവനം അനുഷ്ഠിച്ച പോളിഷ് ഫ്രാൻസിസ്കൻ വൈദികനാണ് ഫാ. ക്യാന്റിക്‌സ് കോബാക്ക് (Fr. Cantius Kobak) . അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനത്തെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുസ്തകം പോളിഷ് സർക്കാർ പ്രസിദ്ധീകരിച്ചു. 34 പേജുള്ള ഈ പുസ്തകത്തിന്റെ പേര് ‘ദി എക്സ്ട്രാ ഓഡിനറി ലൈഫ് ആൻഡ് വർക്ക് ഓഫ് ഫാദർ കാന്റിയസ് കോബാക്ക്’ എന്നാണ്.

ഫിലിപ്പീൻസിലെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവരുവാൻ ഫാ. കോബാക്കിന് കഴിഞ്ഞു. അതിനെ അനുസ്മരിച്ചാണ് രാജ്യം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു പുസ്തകം തന്നെ ഇറക്കിയിരിക്കുന്നത്. 1930 -ൽ പോളണ്ടിലെ ടോറൂണിൽ ആണ് ഫാ. കോബാക്ക് ജനിച്ചത്. 1957-ൽ വൈദികനായ ശേഷം അദ്ദേഹം ഫിലിപ്പീൻസിലേക്ക് പോയി. അവിടെ വിസയാസ് മേഖലയിലെ ഫ്രാൻസിസ്കൻ സ്കൂളുകളിൽ അദ്ധ്യാപകനായും ചാപ്ലെയിനായും സേവനമനുഷ്ഠിച്ചു. ആ പ്രദേശത്തോടുള്ള അദ്ദേഹത്തിന്റെ താത്പര്യം ഫിലിപ്പീൻ ചരിത്രം പഠിക്കാനും സമർ പ്രവിശ്യയിലെ കാൽബയോഗ് സിറ്റിയിൽ ക്രൈസ്റ്റ് ദി കിംഗ് ആർക്കിയോളജിക്കൽ മ്യൂസിയം സ്ഥാപിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം മ്യൂസിയം പിന്നീട് കാന്റിയസ് കോബക്ക് മ്യൂസിയം എന്ന് നാമകരണം ചെയ്തു.

1998 -ൽ ഫാ. കോബാക്ക് യുഎസിലേക്ക് മടങ്ങി. അവിടെ വെച്ച് 2004 -ൽ അദ്ദേഹം ക്യാൻസർ ബാധിച്ച് മരിച്ചു. പോളണ്ടും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിൽ ഫാ. കോബാക്ക് പ്രധാന പങ്കുവഹിച്ചുവെന്ന് പോളിഷ് ചാർജ് ഡി അഫയേഴ്‌സ് ജറോസ്വാ സ്ക്സെപാൻകിവിച്ച് പറഞ്ഞു. മനിലയിലെ പോളിഷ് എംബസിയിൽ നടന്ന പുസ്തക പ്രസിദ്ധീകരണ വേദിയിലാണ് ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group