കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കോവിഡ് ആക്ഷന്‍ ഫോഴ്സ് പ്രവര്‍ത്തനമാരംഭിച്ചു.

കോവിഡ് പകർച്ചവ്യാധി പിടിമുറുക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സന്നദ്ധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്താൻ
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിസി ഹെല്‍പിംഗ് ഹാന്‍ഡ്സ് കോവിഡ് ആക്ഷന്‍ ഫോഴ്സ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
കോവിഡ് ആക്ഷന്‍ ഫോഴ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ്പ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വ്വഹിച്ചു.
കേരളത്തിലെ മുഴുവന്‍ രൂപതകളിലുമുള്ള പ്രദേശങ്ങളില്‍ സജീവമായ സാമൂഹ്യ സേവന സഹായങ്ങള്‍ നല്‍കുക എന്നതാണ് ആക്ഷന്‍ ഫോഴ്സിന്റെ ഉദ്ദേശ്യം.
24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍, കോവിഡ് കെയര്‍ സെന്റര്‍, വാക്സിനേഷന്‍ ബൂസ്റ്റര്‍ സ്കീം, ഫുഡ് ആന്‍ഡ് മെഡിസിന്‍ ചലഞ്ച്, ടെലി കൗണ്‍സലിംഗ്, എമര്‍ജന്‍സി വെഹിക്കിള്‍ സര്‍വീസ് തുടങ്ങി വ്യത്യസ്ത തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും ആക്ഷന്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ നടക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഗ്ലോബല്‍ തലത്തില്‍ 251 അംഗ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group