ഈ വർഷത്തെ മാര്‍ത്തോമ്മ പുരസ്‌കാരം റവ.ഡോ.വര്‍ഗീസ് പാത്തിക്കുളങ്ങര സിഎംഐക്ക്

മാ​ര്‍ത്തോ​മ്മാ വി​ദ്യ​നി​കേ​ത​ന്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മാ​ര്‍ത്തോ​മ്മാ​ പു​ര​സ്‌​കാ​ര​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് ജേ​താ​വാ​യി ദൈ​വ​ശാ​സ്ത്ര​രം​ഗ​ത്ത് ഭാ​ര​തീ​യ​വും പൗ​ര​സ്ത്യ​വു​മാ​യ മേ​ഖ​ല​ക​ളി​ല്‍ നി​സ്തു​ല സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യി​ട്ടു​ള്ള ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​ന്‍ ഡോ. ​വ​ര്‍ഗീ​സ് പാ​ത്തി​ക്കു​ള​ങ്ങ​ര സി​എം​ഐ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​റി​യി​ച്ചു. 25000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഷീ​ല്‍ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ്പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, ഡോ. ​റൂ​ബി​ള്‍ രാ​ജ്, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ പി​ആ​ര്‍ഒ അ​ഡ്വ. ജോ​ജി ചി​റ​യി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.ദ​ന​ഹാ സ​ര്‍വീ​സി​ന്‍റെ സ്ഥാ​പ​ക​നും സം​ഘാ​ട​ക​നു​മാ​യ അ​ദ്ദേ​ഹം സു​റി​യാ​നി ഉ​റ​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്കും ഇം​ഗ്ലീ​ഷി​ലേ​ക്കും ത​ര്‍ജ്ജ​മ ചെ​യ്ത് പ​ല പ്രാ​ർത്ഥനാ ഗ്ര​ന്ഥ​ങ്ങ​ളും ഈ ​പ്ര​സി​ദ്ധീ​ക​ര​ണ സം​വി​ധാ​നം​ വ​ഴി സ​ഭാ​സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

മാ​ര്‍ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ ര​ണ്ടി​ന് മാ​ര്‍ത്തോ​മ്മാ വി​ദ്യാ​നി​ക​ത​ന്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പു​ര​സ്‌​കാ​ര​ ദാ​നം നി​ര്‍വ​ഹി​ക്കും.

കോ​ത​മം​ഗ​ലം രൂ​പ​താ വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ സി​മ്പോ​സി​യം ന​യി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group