ഒ​ഡീ​ഷ​ ട്രെയിൻ അപകടം: സിഗ്‌നലിംഗ് റൂമിൽ കൃത്രിമം നടന്നെന്നു റിപ്പോർട്ട്

രാജ്യത്തെ നടുക്കിയ ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി റെ​യി​ൽ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്. അ​പ​ക​ട​മു​ണ്ടാ​യ ബ​ഹ​നാ​ഗ ബ​സാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​ഗ്‌​ന​ലിം​ഗ് റൂ​മി​ൽ കൃ​ത്രി​മം ന​ട​ന്നു​വെ​ന്ന ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

റെ​യി​ൽ​വേ ബോ​ർ​ഡ് മു​ൻപാ​കെ ജൂ​ണ്‍ 28ന് ​സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട​ത്തി​നു കാ​ര​ണം ബ​ഹ​നാ​ഗ ബ​സാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​ഗ്‌​ന​ലിം​ഗ് ആ​ൻ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ഴ​വാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ. ട്രാ​ക്കു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് നി​ർ​ദേ​ശം ല​ഭി​ച്ച​തി​നു​ശേ​ഷ​വും മ​തി​യാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ കൂ​ടാ​തെ ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

ട്രാ​ക്കു​ക​ളു​ടെ പ​തി​വ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​നം ഓ​ഫ് ചെ​യ്യു​ന്ന​തി​ന് ബ​ഹ​നാ​ഗ ബ​സാ​ർ സ്റ്റേ​ഷ​നി​ലെ സി​ഗ്‌​ന​ലിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​ക്ക് ഡി​സ്ക​ണ​ക്‌​ഷ​ൻ മെ​മ്മോ ന​ൽ​കി​യി​രു​ന്നു. റി​പ്പ​യ​റിം​ഗ് വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​വും ന​ൽ​കി. എ​ന്നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ ശേ​ഷം സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ൽ പി​ഴ​വു​ക​ളി​ല്ലെ​ന്നു പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. സി​ഗ്‌​ന​ലിം​ഗ് സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം (റീ​ക​ണ​ക്‌​ഷ​ൻ മെ​മ്മോ) ല​ഭി​ച്ച​തി​നു​ശേ​ഷ​വും സി​ഗ്‌​ന​ലിം​ഗ് സ്റ്റാ​ഫ്, റി​പ്പ​യ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കാ​തെ കോ​റോ​മാ​ണ്ഡ​ൽ എ​ക്സ്പ്ര​സി​ന് ഗ്രീ​ൻ സി​ഗ്‌​ന​ൽ ന​ൽ​കി.

ബ​ഹ​നാ​ഗ ബ​സാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഓ​പ്പ​റേ​ഷ​ൻ​സ് സ്റ്റാ​ഫ്, സി​ഗ്‌​ന​ലിം​ഗ് മെ​യി​ന്‍റ​ന​ൻ​സ് സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​യാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group