തൃശൂർ അതിരൂപതയ്ക്ക് അഭിമാനം നിമിഷം.തൃശൂർ സ്വദേശിയും മലേഷ്യയിലെ പെനാംഗ് ബിഷപ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരിയെ കർദിനാളായി ഉയർത്തി ഫ്രാൻസിസ് മാർപാപ്പ.തൃശ്ശൂരിൽ നിയുക്ത ബിഷപ്പിന്റ കുടുംബമായ മേച്ചേരി തറവാട്ടിലെ അംഗങ്ങൾ ഒല്ലൂരിലും കുരിയച്ചിറയിലുമുണ്ട്. ചിന്ന റോമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒല്ലൂരിൽനിന്ന് 1890കളിൽ മലേഷ്യയിലേക്കു കുടിയേറിയവരാണ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ പൂർവികർ.
തോമ്മാശ്ലീഹായുടെ ഭാരത പ്രവേശന ജൂബിലിയുടെ സമാപനത്തിന് 2022ൽ പാലയൂരിലെ മഹാ തീർഥാടനവേദിയിൽ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസ് വന്നിരുന്നു. സമ്മേളനവേദിയിൽ രണ്ടുവാക്കു മലയാളം സംസാരിക്കാനും അദ്ദേഹം ശ്രദ്ധവച്ചു. മേച്ചേരി തറവാട്ടിലെ അംഗങ്ങൾ അദ്ദേഹത്തെ സന്ദർശിച്ച് ആശംസകളർപ്പിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു.
പെനാംഗിലെ അഞ്ചാമത്തെ ബിഷപ്പാണ് അദ്ദേഹം. ചുമതലയേറ്റ് പതിനൊന്നാം വാർഷികവേളയിലാണ് കർദിനാളായി ഉയർത്തപ്പെടുന്നത്. 2012 ജൂലൈ ഏഴിനായിരുന്നു ബിഷപ്പായി നിയമിതനായത്.
1951 നവംബർ 11ന് ജോഹോറിലെ ജോഹോർ ബഹ്റുവിലാണ് അദ്ദേഹം ജനിച്ചത്. അന്നത് ഫെഡറേഷൻ ഓഫ് മലയയുടെ ഭാഗമായിരുന്നു. 1967 മുതൽ സിംഗപ്പൂരിലെ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് മൈനർ സെമിനാരിയിൽ പഠനം.
1977 ജൂലൈ 28ന് മലാക്ക ജോഹോർ രൂപതയിൽ വൈദികനായി. 1981 മുതൽ 1983 വരെ റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്സിറ്റിയിൽ പഠനം. അവിടെനിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ലൈസൻഷ്യേറ്റ് നേടി. ന്യൂയോർക്കിലെ മേരിനോൾ സ്കൂൾ ഓഫ് തിയോളജിയിൽനിന്ന് 1991ൽ ധാർമിക ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1991 മുതൽ 1998 വരെ പെനാംഗിലെ കോളജ് ജനറലിൽ സ്പിരിച്വൽ ഡയറക്ടറും ഫോർമാറ്ററുമായിരുന്നു.
2003ൽ മലാക്ക ജോഹോർ രൂപതയുടെ വികാരി ജനറാളായി നിയമിതനായി. ബിഷപ് എമരിറ്റസ് ആന്റണി സെൽവനായഗത്തിന്റെ പിൻഗാമിയായാണ് 2012 ൽ അദ്ദേഹം സ്ഥാനമേറ്റത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group