കേരളത്തിന് പുതിയതായി അനുവദിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം-ബംഗളൂരു റൂട്ടിലെന്ന് സൂചന.ഇക്കാര്യം റെയിൽവേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ എട്ടു മണിക്കൂർ കൊണ്ട് ബംഗളൂരുവിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിക്കുന്നത്. നിലവിൽ ഈ റൂട്ടിൽ ഇന്റർസിറ്റി എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. 587 കിലോമീറ്റർ പിന്നിട്ട് 10 മണിക്കൂർ 40 മിനിറ്റ് എടുത്താണ് ഇന്റർസിറ്റി ബംഗളുരുവിൽ എത്തുന്നത്. പുതിയ വന്ദേ ഭാരത് വരുന്നതോടെ യാത്രക്കാർക്ക് മൂന്ന് മണിക്കൂറോളം ലാഭിക്കാൻ കഴിയും.
പുതിയ വണ്ടിയുടെ സ്റ്റോപ്പുകളുടെ കാര്യത്തിലും റെയിൽവ ബോർഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം, ഹൊസൂർ, ബംഗളുരു എന്നിവയായിരിക്കും സ്റ്റോപ്പുകൾ. അങ്ങനെ വരുമ്പോൾ കേരളത്തിലെ സ്റ്റോപ്പുകളുടെ എണ്ണം കുറവാണ്. ഇതിനു പരിഹാരമായി പുതിയ വന്ദേ ഭാരത് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group