തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രൈസ്തവർക്ക് വേണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെത്രാൻ സമിതി

ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും തുല്യ പരിഗണന ആവശ്യപ്പെട്ടുകൊണ്ട് പാക്ക് മെത്രാൻ സമിതി രംഗത്ത്.

ഫെബ്രുവരി എട്ടാം തീയതി നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇസ്ലാം മതസ്ഥര്‍ക്കു ലഭിക്കുന്നതു പോലെ തുല്യപരിഗണന ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും ലഭ്യമാക്കുമെന്ന നയം തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടികളോട് പാക്ക് മെത്രാൻ സമിതി അഭ്യർത്ഥിച്ചത്.

1947ൽ രാജ്യം സ്ഥാപിതമായത് മുതൽ അമുസ്ലീങ്ങൾ രാജ്യത്തിൻറെ വികസനത്തിലും, അഭിവൃദ്ധിയിലും, സാംസ്കാരിക, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ വളർച്ചയിലും വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാനിലെ മെത്രാൻ സമിതിയുടെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷൻ ചൂണ്ടിക്കാട്ടി.

രാജ്യസ്ഥാപകനായ മുഹമ്മദ് അലി ജിന്നായുടെ ആഗ്രഹം പോലെയും, അദ്ദേഹം മുന്നോട്ടുവെച്ച പ്രവർത്തനരീതി അടിസ്ഥാനമാക്കിയും പാക്കിസ്ഥാൻ ഒരു ബഹുസ്വര, യഥാർത്ഥ ജനാധിപത്യ സമൂഹമായി മാറാൻ വേണ്ടി രാഷ്ട്രീയ പാർട്ടികൾ ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് മുന്നോട്ടുവെക്കുന്ന ആവശ്യമെന്ന് ക്രൈസ്തവ എഴുത്തുകാരനും, മാധ്യമപ്രവർത്തകനും മൈനോരിറ്റി കൺസേൺ എന്ന പ്രസിദ്ധീകരണത്തിന്റെ അധ്യക്ഷനുമായ അലക്സാണ്ടർ മുഗൾ പറഞ്ഞു. മുസ്ലീങ്ങൾ അല്ലാത്തവർക്ക് പാക്കിസ്ഥാൻ പാർലമെൻറിൽ സീറ്റുകൾ സംവരണം ചെയ്യണമെന്നും വിദ്യാലയങ്ങളിൽ മുസ്ലിം മത വിശ്വാസികൾ അല്ലാത്തവരോടുള്ള വിദ്വേഷം അവസാനിപ്പിക്കണമെന്നും മുഗൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group