വിശുദ്ധ വാരത്തിന്റെ അർത്ഥം മനസിലാക്കാൻ റോം സന്ദർശിച്ച് ആയിരക്കണക്കിന് യുവജനങ്ങൾ

വിശുദ്ധ വാരത്തിന്റെ അർത്ഥം ആഴത്തിൽ മനസിലാക്കാനും അനുഭവിക്കാനുമായി റോമിലേക്ക് തീർത്ഥാടനം നടത്തി ആയിരക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. 1968-ൽ വിശുദ്ധ ജോസ്മരിയ എസ്ക്രിവ, തങ്ങളുടെ വിശ്വാസത്തെ ആഴത്തിലാക്കാൻ ശ്രമിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഒരു അന്താരാഷ്ട്ര മീറ്റിംഗായ UNIV-യെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനുശേഷം, എല്ലാ വർഷവും വിശുദ്ധ വാരത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് റോം സന്ദർശിക്കുന്നത്.

ഈ വർഷവും പതിവുപോലെ, മാർച്ച് 24 മുതൽ 31 വരെ റോമിൽ ഏകദേശം 3,000 യുവജനങ്ങൾ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം ആരാധനക്രമ ചടങ്ങുകളിലും ഓപുസ് ദേയിയുടെ ചുമതല വഹിക്കുന്ന മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസുമായുള്ള നിരവധി മീറ്റിംഗുകളിലും പങ്കെടുക്കും. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട് “ഹ്യൂമൻ ഫാക്ടർ“ എന്ന വിഷയത്തിൽ കൂടുതൽ പഠനത്തിലും സംവാദത്തിലും പങ്കെടുക്കാനുള്ള സൗകര്യവും യുവജനങ്ങൾക്ക് ഉണ്ടായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group