ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും കാരണം വിദ്യാഭ്യാസo : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കോട്ടയം : മനുഷ്യനെ മഹത്വീകരിക്കുന്നതാണ് വിദ്യാഭ്യാസമെന്നും ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും കാരണം വിദ്യാഭ്യാസമാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.പാലാ അല്‍ഫോന്‍സ കോളജിലെ ടോപ്പേഴ്സ് ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.

പാലായുടെ ഉയര്‍ച്ചയ്ക്ക് പാലായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞൂ. പാലായിലെ സ്ത്രീജനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പാലാ അല്‍ഫോണ്‍സ കോളേജ് വഹിച്ച പങ്ക് പകരംവെയ്ക്കാന്‍ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

രൂപത പ്രോട്ടോസില്ലസ് മോണ്‍. ജോസഫ് തടത്തിൽ, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, പാലാ സെന്‍റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി.സി. തങ്കച്ചന്‍ എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group