ബധിരനായ ജോസഫ് തേർമഠത്തിന്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു!. നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്.
ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്.
അമേരിക്കയിൽ ഒരു സന്യാസസമൂഹത്തിൽ സന്യാസപരിശീലനം ആരംഭിച്ച ജോസഫിന്, പക്ഷേ, അതു പൂർത്തിയാക്കാനായില്ല. പിന്നീട് ബധിര സമൂഹത്തെ സഹായിക്കാനെത്തിയ ഫാ. ബിജു മൂലക്കരയുടെ സഹായത്തോടെയാണ് ഹോളി ക്രോസ് സഭയിലേക്ക് ജോസഫ് എത്തിപ്പെടുന്നത്.
തൃശൂരുകാരാണ് ഡീക്കൻ ജോസഫിൻറെ വീട്ടുകാരെങ്കിലും ഇപ്പോൾ ഇടപ്പിള്ളിയിലാണ് താമസം. തോമസും റോസിയുമാണ് മാതാപിതാക്കൾ. സഹോദരനും ബധിരനാണ്. ഇരുവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ലെനിൻ ബാങ്കുദ്യോഗസ്ഥനും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group