കരുണയുടെ ജപമാല അർപ്പണത്തിന് വേദിയായത് 173 നഗരങ്ങൾ .

ലോകജനതയ്ക്കുമേൽ ദൈവകരുണ വർഷിക്കപ്പെടാനും,യുക്രൈനിലെ യുദ്ധത്തിന് അവസാനം ഉണ്ടാകുവാനും വേണ്ടിയുള്ള കരുണയുടെ ജപമാല അർപ്പണത്തിന് സാക്ഷ്യം വഹിച്ചത് 173 പോളിഷ് നഗര നിരത്തുകൾ.

പോളണ്ടിലെ ഡിവൈൻ മേഴ്‌സി പ്രാർത്ഥനാ കൂട്ടായ്മയായ ‘സ്പാർക് ഡിവൈൻ മേഴ്‌സി ടീം’മാണ് കരുണയുടെ ജപമാല സംഘടിപ്പിച്ചത്.

ലോകസമാധാനത്തിനുവേണ്ടിയും യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രേനിയൻ ജനതയ്ക്കും വേണ്ടിയും പ്രാർത്ഥിച്ചതിനൊപ്പം ലോകമെമ്പാടുമുള്ള കുടുംബങ്ങൾക്കും വൈദീക- സമർപ്പിത സമൂഹത്തിനും അധികാരികൾക്കും വേണ്ടിയുള്ള നിയോഗങ്ങളും വിശ്വാസീസമൂഹം സമർപ്പിച്ചു. ‘ദൈവത്തോടുള്ള പ്രാർത്ഥനയ്ക്ക് നമ്മുടെ കുടുംബങ്ങളെയും നഗരങ്ങളെയും ലോകം മുഴുവനെയും രൂപാന്തരപ്പെടുത്താൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,’ വെന്ന് സംഘാടകർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group