മെയ് 3 ദേശീയ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഒരുങ്ങി കൊളംബിയൻ മെത്രാന്‍ സമിതി

സായുധ സംഘട്ടനങ്ങൾക്കും മറ്റ് തരത്തിലുള്ള അക്രമങ്ങൾക്കും നടുവിൽ രാജ്യത്തെ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി മെയ് 3നു പ്രത്യേകം പ്രാർത്ഥിക്കാൻ ആഹ്വാനവുമായി കൊളംബിയയിലെ മെത്രാന്‍ സമിതി.

ഈ വർഷത്തെ പ്രാർത്ഥനാ ദിനത്തിന്റെ ആപ്തവാക്യമായി “നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ, നിങ്ങളെല്ലാം സഹോദരന്‍മാരാണ്” (മത്തായി 23:8) എന്ന വാക്യമാണ് മെത്രാന്‍ സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. വ്യത്യാസങ്ങൾക്കപ്പുറം നാമെല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അതിനാൽ സഹോദരന്മാരാണെന്ന് തിരിച്ചറിയാൻ ഈ പ്രാര്‍ത്ഥനാദിനം ക്ഷണിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.

കർത്താവ് തൻ്റെ പരിശുദ്ധാത്മാവിനാൽ അനുരഞ്ജനത്തിൻ്റെ പാതകൾ നമുക്ക് കാണിച്ചുതരണമെന്ന് നമ്മുടെ രാജ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നു ബൊഗോട്ട ആർച്ച് ബിഷപ്പും ദേശീയ മെത്രാന്‍ സമിതിയുടെ അധ്യക്ഷനുമായ കർദ്ദിനാൾ ലൂയിസ് ജോസ് റുവേഡ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group