വൈദിക പരിശീലനത്തെക്കുറിച്ചുള്ള പഠനശിബിരം സമാപിച്ചു

കേരള കത്തോലിക്ക മെത്രാൻ സമിതിയും തൃശൂർ പറോക് ഗവേഷണ കേന്ദ്രവും സംയുക്തമായി കേരളത്തിലെ മേജർ സെമിനാരികളിലെ വൈദിക പരിശീലനത്തെക്കുറിച്ച് നടത്തിയ ത്രിദിന പഠനശിബിരം സമാപിച്ചു.

തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിൽ മാർച്ച് 18 ന് ആരംഭിച്ച പഠനശിബിരം KCBC (കേരള കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസ്) അദ്ധ്യക്ഷൻ അഭിവന്ദ്യ മോറോൻ മോർ ബസിലിയോസ് കർദ്ദിനാൾ ക്ലിമിസ് ഉദ്ഘാടനം ചെയ്തു. നിരവധി മെത്രാന്മാരും കേരളത്തിലെ 32 രൂപതകളിലെ വൈദിക- അത്മായ- സന്യസ്ത പ്രതിനിധികളും വിവിധ മേഖലകളിൽ നൈപുണ്യമുള്ള വിദഗ്‌ധരും 6 മേജർ സെമിനാരികളിലെ പ്രതിനിധികളും ഉൾപ്പെടെ 130 ഓളം പേർ കാലനുസൃതമായി വൈദിക പരിശീലനത്തെ  എപ്രകാരം നവീകരിക്കാമെന്ന് നീണ്ട ചർച്ചകളിലൂടെയും പ്രയോഗിക നിർദ്ദേശങ്ങളിലൂടെയും കണ്ടെത്തുകയുണ്ടായി.

കെ.സി. ബി.സിയുടെ കേരളസഭാനവീകരണമെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പഠനം ഒന്നര വർഷം മുൻപേ ആരംഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group