അഡാർട്ട് ഭാരതത്തിൻ്റെ തന്നെ അഭിമാനം : മാർ ജോസഫ് കല്ലറങ്ങാട്ട്

മദ്യത്തിന്റെ പിടിയിൽ നിന്നും പതിനാലായിരം കുടുംബങ്ങളെ രക്ഷപെടുത്തി സന്മാർഗ്ഗ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ അഡാർട്ട് (മദ്യപാനരോഗ ചികിത്സാ കേന്ദ്രം) എന്ന പ്രസ്ഥാനം പാലായുടെ എന്നല്ല ഭാരതത്തിന്റെ തന്നെ അഭിമാനമാണെന്ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

പാലാ അഡാർട്ടിന്റെ 40-ാംവാർഷികവും റൂബി ജൂബിലി സമാപനത്തിലും അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

ആസക്തികളാണ് മനുഷ്യനെ മദ്യ ലഹരിയിലേക്കു ആകർഷിക്കുന്നത്. ആസക്തികൾ നിയന്ത്രിച്ച്; മദ്യം ഉപേക്ഷിച്ച് നാഗരീകതയിലേക്കു നാം മുന്നേറണം. അതിനായി പ്രവർത്തിക്കുന്ന ഈ അഡാർട്ട് ഇതിനകം 14000 പേരെയാണ് ചികിൽസിച്ച് ജീവിത വിജയത്തിലേക്ക് എത്തിച്ചത്.ഒരാൾ മദ്യത്തിന് അടിമയാകുമ്പോൾ അയാളെ ആശ്രയിക്കുന്ന 20 പേരാണ് അതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നത്. അയാൾ മദ്യ വിമുക്തി നേടുമ്പോൾ 20 പേരും ജീവിതത്തിലേക്ക് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ 14000 പേരെ ചികിൽസിച്ചു രക്ഷപെടുത്തിയപ്പോൾ ലക്ഷങ്ങളാണ് അഡാർട്ട് കൊണ്ട് ജീവിത വിജയം നേടിയതെന്നും പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m