മൂന്ന് കാൻസർ മരുന്നുകൾക്ക് വിലകുറയും; മൊബൈലിനും സ്വർണ്ണത്തിനും തുണികൾക്കും നികുതി കുറച്ചു

ന്യൂ ഡല്‍ഹി: മൂന്നാം മോദിസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകള്‍ പുന പരിശോധിക്കും. കാന്‍സറിനുള്ള മൂന്ന് മരുന്നുകള്‍ക്കും മൊബൈല്‍ ഫോണിനും ചാര്‍ജ്ജറിനും വില കുറയും.

ഇതിനൊപ്പം സ്വര്‍ണ്ണം, വെള്ളി, തുകല്‍ വസ്തുക്കള്‍ എന്നിവയ്ക്കും വിലക്കുറവ് ഉണ്ടാകും. അതേസമയം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരും.

കാന്‍സര്‍ രോഗത്തിനുള്ള മൂന്ന് മരുന്നുകള്‍ക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. മൊബൈല്‍ഫോണിന്റെയും ചാര്‍ജ്ജറിന്റെയും സ്വര്‍ണ്ണത്തിന്റെയും വെളളിയുടേയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഇവയുടെ വില കുറയാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം തുണിത്തരങ്ങളുടെയും തുകല്‍ വസ്തുക്കളുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ട്. ഇതും വിലനിലവാരം കുറയ്ക്കാന്‍ ഇടയാകും.

വിലകുറയുന്ന മറ്റു വസ്തുക്കള്‍ ചെമ്മീന്‍ തീറ്റയുള്‍പ്പെടെ മത്സ്യങ്ങള്‍ക്കുള്ള മൂന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. സമുദ്രോല്‍പ്പന്നങ്ങളുടെ കയറ്റുമതി കൂട്ടാന്‍ നികുതിയിളവ് നല്‍കും. അതേസമയം പ്ലാസ്റ്റിക്കിന്റെ കസ്റ്റംസ് ഡ്യൂട്ടി കൂട്ടിയത് പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് വില കൂടാന്‍ കാരണമാകും. ജിഎസ്ടി റവന്യൂ വരുമാനം വര്‍ദ്ധിപ്പിച്ചതും സാധാരണക്കാരന്റെ നികുതിഭാരം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. പഴയ പെന്‍ഷന്‍ പദ്ധതിയില്‍ കാര്യമായ മാറ്റം പ്രഖ്യാപിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group