ദൈവദാസന് തിയോഫിന്‍ അച്ചന്റെ 111-ാം ജന്മദിനo ആഘോഷിച്ച് കപ്പൂച്ചിന്‍ വൈദീകർ. വൈറ്റില-പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടന്ന ആഘോഷ പരിപാടികൾക്ക് കോട്ടപ്പുറം രൂപതാദ്ധ്യക്ഷന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍ വീട്ടില്‍ നേതൃത്വം നൽകി.
തിയോഫിന്‍ അച്ചനെ ദൈവത്തിങ്കല്‍ സമര്‍പ്പിച്ചുകൊണ്ട് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. അഭിവന്ദ്യ അംബ്രേസ് പിതാവ് ദിവ്യബലിയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
റവ. ഫാ. അരുണ്‍രാജ് ആന്റണി ഒഎഫ്എം കപ്പൂച്ചിന്‍ ദിവ്യബലി മധ്യേ വചന പ്രഘോഷണം നടത്തി. ദൈവദാസന് തിയോഫിന്‍ അച്ചന് ആത്മീയ ഗുണങ്ങളുടെ സത്തയാണെന്നും, ദൈവാനുഭവത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന ജീവിതമാണ് അച്ചന്റേതെന്നും റവ. ഫാ. അരുണ്‍രാജ് വ്യക്തമാക്കി. തുടര്‍ന്ന് തിയോഫിന്‍ ഗില്‍ഡ് ഡയറക്ടര്‍ റവ.ഫാ ബിനോയ് ലീന്‍ ഒഎഫ്എം കപ്പൂച്ചിന്‍ നന്ദിയര്‍പ്പിച്ചു. ദിവ്യബലിയക്കു ശേഷം, തിയോഫിന്‍ അച്ചന്റെ സമാധിയില്‍ അഭിവന്ദ്യ അംബ്രോസ് പിതാവ് നാമകരണപ്രാര്‍ത്ഥന നടത്തുകയും, തിയോഫിന്‍ ഗില്‍ഡ് വൈസ് പോസ്റ്റുലേറ്റര്‍ റവ. ഫാ. റോബിന് ഡാനിയേല്‍ ഒഫ്എം കപ്പൂച്ചിന്‍ സന്ദേശo നല്‍കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m