കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ​ഫ​മീ​ലി​യ മീ​റ്റ് കു​ടും​ബ​സം​ഗ​മ​വും ക​ണ്‍​വ​ൻ​ഷ​നും ഇന്നു മുതൽ

കു​​ടും​​ബ വ​​ർ​​ഷാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ 12 ല​​ത്തീ​​ൻ രൂ​​പ​​ത​​ക​​ളി​​ൽ നി​​ന്നു​​ള്ള കു​​ടും​​ബ​​ങ്ങ​​ൾ ഒ​​ത്തു​​ചേ​​രു​​ന്ന ഫ​​മീ​​ലി​​യ മീ​​റ്റ് – കു​​ടും​​ബ​​സം​​ഗ​​മ​​വും ക​​ണ്‍​വെ​​ൻ​​ഷ​​നും ഇ​​ന്നും നാ​​ളെ​​യു​​മാ​​യി ന​​ട​​ക്കും.

അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് ബ​​സി​​ലി​​ക്ക​​യി​​ൽ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ൽ നി​​ന്ന് എ​​ത്തി​​ച്ചേ​​രു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ ആ​​ല​​പ്പു​​ഴ, കൊ​​ച്ചി രൂ​​പ​​ത​​ക​​ളി​​ലെ വി​​വി​​ധ കു​​ടും​​ബ​​ങ്ങ​​ളി​​ൽ ഒ​​ത്തു​​ചേ​​രും. നാ​​ളെ രാ​​വി​​ലെ 8.30ന് ​​തെ​​ര​​ഞ്ഞ​​ടു​​ക്ക​​പ്പെ​​ട്ട 1500 കു​​ടും​​ബ​​ങ്ങ​​ളും കു​​ടും​​ബ​​ശു​​ശ്രൂ​​ഷാ പ്ര​​വ​​ർ​​ത്ത​​ക​​രും ഒ​​ത്തു​​ചേ​​രും.

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് കെ​​ആ​​ർ​​എ​​ൽ​​സി​​ബി​​സി ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് കാ​​രി​​ക്ക​​ശേ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം കെ​​സി​​ബി​​സി ഫാ​​മി​​ലി ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​പോ​​ൾ ആ​​ൻ​​റ​​ണി മു​​ല്ല​​ശേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മു​​ൻ ഡി​​ജി​​പി ഡോ. ​​അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ദി​​വ്യ​​ബ​​ലി​​ക്ക് തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ​​ച്ച് ബി​​ഷ​​പ്പ് ഡോ. ​​തോ​​മ​​സ് ജെ. ​​നെ​​റ്റോ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ്പ് ഡോ. ​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കും.

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പ്പാ​​പ്പ​​യു​​ടെ കു​​ടു​​ബ​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി​​യു​​ള്ള അ​​പ്പ​​സ്തോ​​ലി​​ക ലേ​​ഖ​​ന​​മാ​​യ അ​​മോ​​രീ​​സ് ല​​ത്തീ​​സ്യ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കാ​​യി ആ​​ല​​പ്പു​​ഴ ബി​​ഷ​​പ് ഡോ. ​​ജെ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ൽ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി ബൈ​​ജു ന​​യി​​ക്കു​​ന്ന ക​​ണ്‍​വെ​​ൻ​​ഷ​​ൻ കെ​​സി​​ബി​​സി യു​​വ​​ജ​​ന ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഡോ. ​​ആ​​ർ. ക്രി​​സ്തു​​ദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കു​​ട്ടി​​ക​​ൾ​​ക്കാ​​യി ഗ്രീ​​ൻ പാ​​സ്റ്റേ​​ഴ്സ് അം​​ഗ​​ങ്ങ​​ളാ​​യ ഷാ​​ജി​​യും ജെ​​ൽ​​സ​​നും ന​​യി​​ക്കു​​ന്ന ക​​ണ്‍​വെ​​ൻ​​ഷ​​ൻ സു​​ൽ​​ത്താ​​ൻ​​പേ​​ട്ട് ബി​​ഷ​​പ് ഡോ. ​​ആ​​ന്‍റ​​ണി സാ​​മി പീ​​റ്റ​​ർ അ​​ബി​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ഗ​​താ​​ഗ​​ത മ​​ന്ത്രി ആ​​ന്‍റ​​ണി രാ​​ജു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group