രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഡയറക്ടറായിരുന്ന ഫാ. ഗ്രിഗറി ഓണംകുളം അന്തരിച്ചു; സംസ്കാരം ഇന്ന്

രാഷ്ട്രദീപിക ലിമിറ്റഡ് മുൻ ഡയറക്ടറുo സെൻ്റ് മേരീസ് ബസിലിക്ക റെക്ടറും ആയിരുന്ന ഫാ. ഗ്രിഗറി ഓണംകുളം (63) അന്തരിച്ചു.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.15ന് അതിരമ്പുഴയിലുള്ള സഹോദരൻ ഓണംകുളം ഷാജി ഫ്രാൻസിസിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 2.15ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, നിയുക്ത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാനയെത്തുടർന്ന് സംസ്കാരം നടത്തും.

ചങ്ങനാശേരി അതിരൂപത ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറിയാണ് ഫാ. ഗ്രിഗറി ഓണംകുളം. ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ, അതി രൂപത ഡിസിഎംഎസ് ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1961 ജൂലൈ ആറിന് അതിരമ്പുഴ ഓണംകുളം പരേതനായ ലൂക്ക ഫ്രാൻസിസ് -ചിന്നമ്മ ദമ്പതികളുടെ മകനായി ജനനം. കുറിച്ചി, നാഗ്‌പുർ സെമിനാരികളിൽ പഠനം. 1987 ഏപ്രിൽ 29ന് ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group