ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് സിറിയയിൽ മരണം വരിച്ച എട്ട് ഫ്രാൻസിസ്കൻ സന്യാസിമാരും 3 അല്‍മായരും ഉൾപ്പെടെ 14 വാഴ്ത്തപ്പെട്ടവരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇന്നലെ ഒക്‌ടോബർ 20 ഞായറാഴ്ച സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെയാണ് “ഡമാസ്കസ് രക്തസാക്ഷികള്‍” എന്നറിയപ്പെടുന്ന സിറിയന്‍ രക്തസാക്ഷികളെയും മറ്റും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, ഫ്രാൻസിസ്, അബ്ദൽ, റാഫേൽ മസാബ്കി, “പരിശുദ്ധാത്മാവിന്റെ അപ്പസ്തോല” എന്നറിയപ്പെടുന്ന എലേന ഗ്വെറ, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മേരി-ലിയോണി, കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകന്‍ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരാണ് പുതിയ വിശുദ്ധര്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group