ക്രിസ്തീയ സമൂഹത്തിന്റെ ആവശ്യം തള്ളി :ന്യൂനപക്ഷക്ഷേമ വകുപ്പ് വി.അബ്ദുറഹ്മാന്….

കോട്ടയം :പുതിയതായി രൂപീകരിക്കുന്ന മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള ജനപ്രതിനിധിക്ക് നല്കണമെന്ന ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി നിരാകരിച്ചു…മലപ്പുറം താനൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലേയ്ക്കെത്തിയ
വി. അബ്ദുറഹ്‌മാനാണ് നിയുക്ത ന്യൂനപക്ഷ വകുപ്പ് മന്ത്രി…
ഇദ്ദേഹത്തിന്
ന്യൂനപക്ഷക്ഷേമത്തിനൊപ്പം
പ്രവാസി കാര്യവകുപ്പുകൂടി നല്‍കിയിട്ടുണ്ട്….
സംസ്ഥാനത്ത് മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് ക്രൈസ്തവ വിഭാഗത്തിന് കടുത്ത വിവേചനം നേരിട്ടിരുന്ന പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവ ജനപ്രതിനിധിക്ക് നല്‍കണമെന്ന്
വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് നിരാകരിച്ചുകൊണ്ടാണ് പുതിയ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച തീരുമാനം പുറത്തുവന്നിരിക്കുന്നത്… ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രിസ്ത്യൻ ജനപ്രതിനിധിയെ വകുപ്പ് ഭരണം ഏല്പിക്കുകയോ ചെയ്യണമെന്ന് കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനിയും ആവശ്യപ്പെട്ടിരുന്നു…. 80 : 20 ശതമാനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നും പുതിയ സര്‍ക്കാര്‍ നീതിയുക്തമായി ഇക്കാര്യം വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു….. ക്രിസ്ത്യന്‍, മുസ്ലിം, സിക്ക്, പാഴ്സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങള്‍…..
ഈ ആറു വിഭാഗങ്ങള്‍ക്കുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നതെങ്കിലും
കേന്ദ്രസര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് അനുവദിക്കുന്ന പദ്ധതി തുകയും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം അധികാരത്തിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കുമ്പോള്‍ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണെന്നുള്ളതാണ് വസ്തുത…. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തെ ആറു ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണവിധേയമാക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശക്തമായിരുന്നു….. ന്യൂനപക്ഷ വകുപ്പിന്റെ ചുമതല സംബന്ധിച്ച ഏകപക്ഷീയമായ നിലപാട് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുന്നത് പുതിയ മന്ത്രിസഭയ്ക്ക് വെല്ലുവിളിയാകുമെന്നാണ് പൊതുവേയുള്ള നിരീക്ഷണം….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group