കർദിനാൾ ബെനിയാമിനോ സ്റ്റെല്ലയുടെ പകരക്കാരനായി കൊറിയൻ ബിഷപ്പ്

കർദിനാൾ ബെനിയാമിനോ സ്റ്റെല്ലയുടെ പകരക്കാരനായി കോൺഗ്രഗഷൻ ഫോർ ദി ക്ലർജി പദവിയിലേക്ക് കൊറിയയിൽ നിന്നുള്ള ബിഷപ്പ് ലാസർ യൂ ഹ്യൂങ്-സിക്ക്നെ മാർപാപ്പ നിയമിച്ചു.ബെനിയാമിനോ സ്റ്റെല്ലയുടെ രാജി സ്വീകരിച്ച മാർപാപ്പ 69 കാരനായ ലാസർ യൂ ഹ്യൂങ്-സിക്ക്നെ നിയമിച്ചു.ഇതോടെ കൊറിയയിൽ നിന്നുo ഈ പദവിയിലെത്തുന്ന ആദ്യത്തെ ബിഷപ്പ്ആയി ലാസർ യൂ ഹ്യൂങ്-സിക്ക്.1951 ൽ ജനിച്ച അദ്ദേഹം ഡേജിയോൺ രൂപതയിൽ പുരോഹിതനായും . കൊറിയൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാധാന സമിതിയുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാല് തവണ സമാധാന സമിതിയുടെ തലവൻ എന്ന നിലയിൽ ഉത്തര കൊറിയയിലേക്കും യാത്ര ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group