ഹവായ് ദ്വീപിലെ കാട്ടുതീയില്‍ മരണം 96 ആയി

ഹവായ് ദ്വീപിലെ കാട്ടുതീയില്‍ മരണം 96 ആയി. ലഹൈൻ നഗരം പൂര്‍ണ്ണമായി കത്തി നശിച്ചു. രണ്ടായിരം പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അമേരിക്കയിലെ ലെഹാന ഏറെ ചരിത്ര പ്രധാന്യമുള്ള പട്ടണമാണ്. ഈ പട്ടണമാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. ഇവിടെ ആയിരത്തിലധികം കെട്ടിടങ്ങളാണ് കത്തിച്ചാമ്ബലായത്. സ്ഥലത്ത് നിന്നും പതിനായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ദുരന്തത്തിന്‍റെ വ്യാപ്തി ഇനി കുറയുമെന്ന പ്രതീക്ഷയാണ്  രക്ഷാപ്രവര്‍ത്തന ത്തെക്കുറിച്ച്‌ ഹവായ് അധികൃതര്‍ പറഞ്ഞത്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഹവായിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം എന്നാണ് ഗവര്‍ണര്‍ ജോഷ് ഗ്രീൻ ദുരന്തത്തെ വിശേഷിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group