പ്ലിമത്ത് സമൂഹത്തോട് അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി :ഇംഗ്ലണ്ടിലെ തുറമുഖ നഗരമായ പ്ലിമത്തിൽ ഓഗസ്റ്റ്12ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി അനുശോചനമറിയിച്ചു ഫ്രാൻസിസ് മാർപാപ്പ.വെടിവെപ്പിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് സ്നേഹവും ഐക്യദാർഢ്യവും പ്രാർത്ഥനയും അറിയിച്ചുകൊണ്ട്പ്ലിമത്ത് ബിഷപ്പ് മാർക്ക് ഒ ടൂളിന് മാർപാപ്പ ടെലഗ്രാം സന്ദേശം അയച്ചു.തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ തുറമുഖ നഗരമായ പ്ലിമത്തിൽ നടന്ന വെടിവെപ്പിൽ ഒരു കൊച്ചുകുട്ടിയടക്കം അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇംഗ്ലണ്ടിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ വെടിവെപ്പ് ആക്രമണമാണ് പ്ലിമത്തിൽ നടന്നത്.ബിഷപ്പ് ഓ ടൂളിന്റെ നേതൃത്വത്തിൽ പ്ലിമത്തിലെ സെന്റ് മേരീസ് ആൻഡ് സെന്റ് ബോണിഫേസ് കത്തീഡ്രൽ മരിച്ചവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും നടന്നിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group