സെമിനാരിക്കാരനെ ജീവനോടെ ചുട്ടെരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

നൈജീരിയയിലെ കടുന സ്റ്റേറ്റിലെ കഫൻചാൻ രൂപതയിലെ ഫദൻ കമന്താനിലെ സെൻ്റ് റാഫേൽ ഇടവകയ്ക്കുനേരെ ആക്രമണം നടത്തുകയും ഒരു യുവ സെമിനാരിക്കാരനെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്ത സംഭവത്തിൽ അക്രമിസംഘത്തിലെ പ്രധാനി അറസ്റ്റിൽ.

മാർച്ച് 22-നാണ് ആക്രമണം നടന്നത്. ആക്രമണ സംഘത്തിലെ പ്രധാനിയായ യാക്കൂബു സെയ്ദുവിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബറിൽ കഫൻചാൻ രൂപതയിലെ ഫദൻ കമന്തയിലെ സെൻ്റ് റാഫേൽ കത്തോലിക്കാ ദൈവാലയം ആക്രമിച്ച സംഘത്തിലെ പ്രധാനി താനായിരുന്നുവെന്ന് ഇയാൾ പൊലീസിനോടു സമ്മതിച്ചു. 25 വയസ്സായിരുന്നു കൊല്ലപ്പെട്ട സെമിനാരി വിദ്യാർത്ഥി സ്റ്റീഫൻ അമാൻ ദൻലാഡിക്ക്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m