സുവിശേഷവത്കരണം തീക്ഷണതയോടെ തുടർന്നില്ലെങ്കിൽ , വൈദികശുശ്രൂഷകൾ അപ്രസക്തമാകും : മാർ ജോർജ് ആലഞ്ചേരി

സുവിശേഷവത്കരണം തീക്ഷണതയോടെ തുടരണമെന്നും, അല്ലെങ്കിൽ വൈദികശുശ്രൂഷകൾ അപ്രസക്തമാകുമെന്നും യുവവൈദികരെ ഓർമ്മപ്പെടുത്തി മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന യുവവൈദികർക്കായുള്ള തുടർപരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്.

കാലഘട്ടത്തിനനുസൃതമായ രീതിയിൽ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മേജർ ആർച്ച് ബിഷപ് ഉദ്ഘാടന പ്രസംഗത്തിൽ ഊന്നി പറഞ്ഞു. എല്ലാ ശുശ്രൂഷകളും പ്രേക്ഷിത ആഭിമുഖ്യത്തിൽ ഏറ്റെടുക്കണമെന്നും അവയിലൂടെ സുവിശേഷവത്കരണം തീക്ഷണതയോടെ തുടരണമെന്നും,യുവ വൈദീകരോട് കർദിനാൾ പറഞ്ഞു.

വൈദികർക്ക് വേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ വിവിധ രൂപതകളിൽ നിന്നുള്ള നാൽപതോളം യുവവൈദികർ പങ്കെടുക്കുന്നുണ്ട്. കമ്മീഷൻ ചെയർമാൻ മാർ ജോർജ് മഠത്തികണ്ടത്തിൽ, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group