വിയറ്റ്നാമിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി സന്യാസിസമൂഹങ്ങൾ

ഹനോയി:വിയറ്റ്നാമിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമായി ക്രൈസ്തവ സന്യാസിനികൾ. ഒക്ടോബർ 6 മുതൽ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളും പേമാരിയും കനത്ത മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിലുണ്ടായ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റാണിത്. കനത്തമഴയെ തുടർന്നു ണ്ടായ വെള്ളപ്പൊക്കത്തിൽ റോഡുകൾ ഒലിച്ചു പോയതിനാൽ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ സന്യാസിനികൾ ഭക്ഷണപ്പൊതികളും കുടിവെള്ളവും വിതരണം ചെയ്തു. ഇതിനോടകം 130 പേർക്ക് മരണം സംഭവിച്ചതായും 20 പേരെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്ത കാറ്റിനെയും മഴയെയും വകവയ്ക്കാതെ ക്രൈസ്തവ സന്യാസിനികൾ ആശ്വാസമാകുന്നത്.

   ഒക്ടോബർ 10 മുതൽ മൂന്നു ദിവസം കൂടുമ്പോൾ ബോട്ടുകളിൽ ദുരിതബാധിതരെ സന്ദർശിക്കുകയും, വേണ്ട സഹായങ്ങൾ നൽകുകയും ചെയ്തു വരികയാണ്, ഒപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കാറുമുണ്ടെന്ന്  ഡോട്ടേഴ്സ് ഔർ ലേഡി ഓഫ് വിസിറ്റേഷൻ സിസ്റ്റർ ആൻ ജ്യൂയെൻ തിഡുവോങ് പറഞ്ഞു. ഗ്രാമവാസികളിൽ ഭൂരിഭാഗം ബുദ്ധമത വിശ്വാസികളും മറ്റ് മതസ്ഥരുമാണ്. 250 കുടുംബങ്ങൾക്ക് നെൽവിത്തും കോഴിക്കുഞ്ഞുങ്ങളും പന്നിക്കുഞ്ഞുങ്ങളും വാങ്ങുന്നതിനായി ധനസമാഹരണത്തിനുള്ള നടപടികൾ ആരംഭിച്ചതായും സിസ്റ്റർ ആൻ അറിയിച്ചു. വെള്ളം ഇറങ്ങിയ സമയത്ത് അടുത്തുള്ള പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ച് ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്തിരുന്നു. വിയറ്റ്നാമിലുള്ള ദുരിതബാധിതരെ സഹായിക്കാൻ ഡോട്ടേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസപ്ഷൻ സെയിന്റ് പോൾ ദി ചാർട്ടേഴ്സ്, ലേബേഴ്സ് ഓഫ് ഹോളിക്റോസ് മുതലായ സന്യാസിനിസഭകളിലെ കന്യാസ്ത്രീകളും പ്രളയബാധിത മേഖലയിൽ സജീവമായിട്ടുണ്ട്. സന്യാസിനിസമൂഹങ്ങുടെ ഈ പ്രവർത്തനസന്നദ്ധത എല്ലാവരും മാതൃകയാക്കേണ്ടതുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group