എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ക്രിസ്തുമസിന് ശേഷം – ഉത്തരവിറങ്ങി

കൊച്ചി:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 24 മുതൽ ആരംഭിക്കാനിരുന്ന എൻഎസ്എസ് ക്യാമ്പ് മാറ്റി.

ക്രിസ്മസിന് ആരംഭിക്കുന്ന ക്യാമ്പിനെതിരെ ക്രൈസ്തവ സമൂഹം നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് ക്യാമ്പ് തീയതി മാറ്റി നിശ്ചയിച്ചത്.
ക്യാമ്പ് തീയതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കണ്ടിരുന്നു. വിഷയത്തിൽ അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്ന് ബഹുമാനപ്പെട്ട മന്ത്രിമാർ കർദ്ദിനാളിനെ അറിയിക്കുകയുണ്ടായി. അതിനെത്തുടർന്നാണ് എൻഎസ്എസ് ക്യാമ്പ് എല്ലാ സ്‌കൂളിലും ഡിസംബർ 26 ന് ആരംഭിക്കാനുള്ള നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് ഉത്തരവ് ഇറക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group