വിശുദ്ധ നാട്ടിൽ സമാധാനത്തിനായി പ്രാർത്ഥിച്ച് യുവജനങ്ങൾ

വിശുദ്ധനാട്ടിൽ സമാധാനത്തിനായി പ്രാർത്ഥിച്ച് ആയിരത്തിലധികം യുവജനങ്ങൾ. കഴിഞ്ഞ ദിവസം, ഓൾഡ് സിറ്റിയിലെ ഡോളോറോസ വഴിയിലാണ് യുവജനങ്ങൾ പ്രാർത്ഥനാപൂർവം പ്രദക്ഷിണം നടത്തിയത്.

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു പൊതുപ്രദക്ഷിണം ജറുസലേമിൽ നടക്കുന്നത്.

“കുരിശിന്റെ വഴി, സമാധാനത്തിൻന്റെ വഴി’ എന്ന ആശയത്തോടെ വിശുദ്ധ ഭൂമിയുടെ കസ്റ്റഡി സംഘടിപ്പിച്ചതാണ് ഈ സംരംഭം. വിവിധ കത്തോലിക്കാ ഗ്രൂപ്പുകൾ, ആംഗ്ലിക്കൻ സഭയുടെ രണ്ട് സ്കൂളുകളും അർമേനിയൻ അപ്പോസ്തോലിക് ചർച്ചിന്റെ സ്കൂളും ഉൾപ്പെടെ 12 സ്ഥാപനങ്ങളിൽ നിന്നുള്ള ആളുകൾ ഇതിൽ പങ്കെടുത്തു. ഫാ. ഫ്രാൻസെസ്കോ പാറ്റൺ, ജറുസലേമിലെ അപ്പസ്തോലിക് പ്രതിനിധി ഫാ. അഡോൾഫോ ടിറ്റോ യല്ലാന എന്നിവരും ഈ പ്രാർത്ഥനയിൽ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group