ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലത്ര സിഎംഐ കാലം ചെയ്തു

ജഗദൽപൂർ രൂപത എമിരിറ്റസ് ബിഷപ്പ് മാർ സൈമൺ സ്റ്റോക്ക് പാലത്ര സിഎംഐ കാലം ചെയ്തു.

2022 നവംബർ 19 പുലർച്ചെ 1.30 ന് ജഗദൽപൂർ എംപിഎം ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 10 മുതൽ ജഗദൽപൂരിലെ സെന്റ് ജോസഫ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ശവസംസ്‌കാരം നവംബർ 22ന് ഉച്ചയ്ക്ക് 2.00 ന് ജഗദൽപൂരിൽ നടക്കും.

1935 ഒക്‌ടോബർ 11ന് ചങ്ങനാശേരി ആർച്ച്‌പാർക്കിയിൽ ഫിലിപ്പിന്റെയും ശ്രീമതി മേരി ഫിലിപ്പ് പാലത്രയുടെയും മകനായിട്ടാണ് ബിഷപ്പ് സൈമൺ സ്റ്റോക്ക് ജനിച്ചത്.

ചങ്ങനാശേരി സെന്റ് ബെർച്മാൻസ്, സെന്റ് എഫെർമിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1954-ൽ അദ്ദേഹം സിഎംഐ സഭയിൽ ചേർന്നു. 1964 ഡിസംബർ 1ന് വൈദികനായി. 1972 മുതൽ 1977 വരെ ജഗദൽപൂരിലെ എക്സാർക്കേറ്റിന്റെ പ്രോ-എക്‌സാർക്കായിരുന്നു. പിന്നീട് 1982 വരെ വികാരി ജനറലായി. 1981 മുതൽ 84 വരെയും 1987 മുതൽ 90 വരെയും സിഎംഐ കോൺഗ്രിഗേഷന്റെ ജഗദൽപൂർ വൈസ് പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്നു. തുടർന്ന് 1993 മാർച്ച് 19ന് ജഗൽപൂര്‍ രൂപതയുടെ ബിഷപ്പായി അജപാലന ദൗത്യം നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group