ആഫ്രിക്കൻ രാജ്യമായ സാവോ തോമേ പ്രിൻചിപ്പെ യും വത്തിക്കാനും തമ്മിൽ ഉടമ്പടി ഒപ്പുവച്ചു.

ആഫ്രിക്കൻ രാജ്യമായ സാവോ തോമേ പ്രിൻചിപ്പെയും വത്തിക്കാനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഉടമ്പടികൾ അംഗീകരിച്ചുകൊണ്ട് ഇരുരാഷ്ട്രങ്ങളും ജനുവരി 29-ാം തീയതി കരാറിൽ ഒപ്പുവച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽവച്ചു നടന്ന ചടങ്ങിൽ ഇരുരാഷ്ട്രങ്ങളിലെയും പ്രതിനിധികൾ സംബന്ധിച്ചു.

വത്തിക്കാൻ പ്രതിനിധിയായി, സംസ്ഥാനങ്ങളുമായും അന്തർദേശീയ സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി, മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലഗെറും സാവോ തോമേ പ്രിൻചിപ്പെ പ്രതിനിധിയായി, വിദേശകാര്യ മന്ത്രി മിസ്റ്റർ ഗാരെത്തും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

ഇറ്റാലിയൻ, പോർച്ചുഗീസ് ഭാഷകളിൽ രൂപപ്പെടുത്തിയതും 28 കരാറുകൾ ഉൾക്കൊള്ളുന്നതുമായ ഉടമ്പടി കത്തോലിക്കാ സഭയുടെയും സഭാസ്ഥാപനങ്ങളുടെയും നിയമപരമായ അംഗീകാരം സ്ഥാപിക്കുകയും സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെ നിയമപരമായ ചട്ടക്കൂട് നിർവചിക്കുകയും ചെയ്യുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group