പകര്‍ച്ചപ്പനിക്കൊപ്പം കേരളത്തിൽ കോവിഡും പടരുന്നു‌; പടരുന്നത് ജെ.എൻ.വണ്‍ വകഭേദം

പകര്‍ച്ചപ്പനിക്കൊപ്പം കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും ഉയരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇന്നലെ വരെ ചികിത്സയിലുള്ളത് 949 പേരാണ്.

പ്രതിദിന രോഗബാധിതരുടെ എണ്ണം 100-നും 150-നും ഇടയിലാണ്. ഒരു മാസത്തിനിടെയാണ് രോഗികളുടെ എണ്ണം ഉയര്‍ന്നു തുടങ്ങിയത്.

രാജ്യത്ത് ചികിത്സയില്‍ക്കഴിയുന്ന കോവിഡ് ബാധിതരില്‍ ഏറെയും കേരളത്തിലാണ്. 1091 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളത്. കേരളത്തില്‍ പരിശോധനയും രോഗികളുടെ വിവരം കൈമാറുന്നതും കാര്യക്ഷമമായതിനാലാണ് കണക്ക് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group