ജീവന്റെ സംരക്ഷണത്തിനായി ജപമാല പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി അമേരിക്കൻ ക്രൈസ്തവ സംഘടനകൾ.

വാഷിംഗ്ടൺ ഡിസി : ജപമാല മാസമായ ഒക്ടോബർ മാസത്തിൽ മനുഷ്യജീവന്റെ സംരക്ഷണത്തിന് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രത്യേകo ജപമാലപ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് അമേരിക്കയിലെ ക്രൈസ്തവ സംഘടനകൾ.അബോർഷൻ അവസാനിപ്പിക്കാനും ഗർഭിണികളായിരിക്കുന്ന അമ്മമാർക്ക് പ്രത്യേക പിന്തുണ നൽകുകയും ആണ് ഈ ജപമാല പ്രാർത്ഥനയുടെ ലക്ഷ്യം.

യുഎസിലെ കത്തോലിക്കാസഭ ഒക്ടോബർ മാസം ജീവന്റെ സംരക്ഷണത്തിനായുള്ള മാസമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി
ഈ വർഷം മുതൽ ഒക്ടോബർ ആദ്യ ഞായറാഴ്ച റെസ്പെക്ട് ലൈഫ് സൺഡേ ആയി ആചരിക്കും.ഒക്ടോബർ മാസം നടക്കുന്ന ജപമാല പ്രാർത്ഥനയിൽ നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാർത്ഥനയുടെ ഫലമായി നിരവധി ജീവനുകൾ സംരക്ഷിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടനകർ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group