സിനഡൽ പ്രക്രിയയുടെ പ്രാരംഭ വിലയിരുത്തൽ നടത്തി

വത്തിക്കാൻ സിറ്റി:സിനഡൽ പ്രക്രിയ ആരംഭിച്ചിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ പ്രാദേശീക തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ പ്രാരംഭ വിലയിരുത്തൽ നടത്തി.സിനഡൽ പ്രക്രിയയുടെ പുരോഗതി, റിപ്പോർട്ട് , രൂപതകളും, മെത്രാൻ സമിതികളും, പൗരസ്ത്യ സഭകളുടെ സിനഡുകളും, മറ്റു സഭാ സമിതികളും തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടുകളുo മാനദണ്ഡങ്ങളുo സംയോജിപ്പിക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.

ഏതാണ്ട് ലോകത്തിലുള്ള 98% മെത്രാൻ സമിതികളും പൗരസ്ത്യ സഭകളുടെ സിനഡുകളും സിനഡൽ പ്രക്രിയകളുടെ നടത്തിപ്പിനായി വ്യക്തികളേയോ കമ്മിറ്റികളേയോ നിയമിച്ചുകഴിഞ്ഞുവെന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനഡിനു വേണ്ടി നിയുക്തരായ വ്യക്തികളുമായി മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റ് 2021 നവംബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ ഏതാണ്ട് 15 ഓൺലൈൻ യോഗങ്ങളിൽ നിന്ന് കിട്ടിയ വിവരങ്ങളും ഓർഡിനറി കൗൺസിലിൽ വിലയിരുത്തി.

രൂപതകളിൽ അൽമായരും സമർപ്പിതരും വലിയ ഉൽസാഹത്തോടെയാണ് സഭാപരമായ സിനഡൽ പ്രക്രിയയെ കുറിച്ച് ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നതെന്നും, സഭ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ അടയാളമാണിതെന്നും യോഗം വിലയിരുത്തി.

ചർച്ചകളിലുള്ള ദൈവജനത്തിന്റെ പങ്കാളിത്തവും, സമയവും, രീതികളും ഓരോ പ്രദേശത്തിന്റെയും പ്രത്യേകത അനുസരിച്ച് വ്യത്യാസമുണ്ട്, എന്നിരുനാലും വിവിധ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളും സിനഡൽ പ്രക്രിയയെ സന്തോഷത്തോടും ഉൽസാഹത്തോടും സ്വാഗതം ചെയ്യുന്നുണ്ടെന്നും വിവിധ മാധ്യമങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ് ഫോമുകളിലൂടെയും പരസ്പരമുള്ള ആശയ വിനിമയം പ്രോൽസാഹിപ്പിക്കുന്നതിനായി നിരന്തര ശ്രമം നടത്തിയിട്ടുണ്ട്. പല രൂപതകളും മെത്രാൻ സമിതികളും വെബ്സൈറ്റുകൾ വഴിയും സാമൂഹ്യ ശ്രിഖലകൾ വഴിയും അവരവരുടെ സിനഡൽ യാത്രകൾ വിവരിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group