സെന്റ് പീറ്റേഴ്‌സ് പെയിന്റിംഗുകൾ പ്രദർശിപ്പിക്കാനും കാഷ് പ്രൈസ് നേടാനും കലാകാരന്മാര്‍ക്ക് അവസരം

പ്രശസ്ത ചിത്രകാരൻമാരായ മൈക്കലാഞ്ചലോ, ജിയാൻ ലോറെൻസോ ബെർണിനി എന്നിവരുടെ സൃഷ്ടികൾക്കൊപ്പം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ കത്തോലിക്കാ കലാകാരന്മാരുടെ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാനും കാഷ് പ്രൈസ് നേടാനും അവസരം ഒരുക്കുന്ന മത്സരം പ്രഖ്യാപിച്ച് വത്തിക്കാൻ.

കുരിശിന്റെ വഴിയിലെ വിവിധ സ്ഥലങ്ങളാണ് പ്രമേയം. 2026-ലെ നോമ്പ് സമയത്ത് വിജയിയുടെ ചിത്രങ്ങള്‍ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ താൽക്കാലികമായി പ്രദർശിപ്പിക്കും. 1,20,000 യൂറോയുടെ (ഏകദേശം $131,000) ക്യാഷ് പ്രൈസും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കായാണ് മത്സരം. ചിത്രകാരന്‍മാര്‍ക്ക് ഏത് ശൈലിയും സാങ്കേതികതയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ കുരിശിന്റെ വഴിയിലെ പരമ്പരാഗത 14 സ്ഥലങ്ങളാണ് വരയ്ക്കേണ്ടതെന്നും വത്തിക്കാന്‍ അറിയിച്ചു.

ജനുവരി 8 മുതൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മത്സരാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷാ ഫോറം ലഭ്യമാകും. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ കലാകാരന്മാർ ഇംഗ്ലീഷിലോ ഇറ്റാലിയൻ ഭാഷയിലോ തങ്ങളുടെ ബയോഡാറ്റയും മുന്‍പ് സ്വന്തം രചിച്ച പത്തു കലാസൃഷ്ടിlകളുടെ ചിത്രങ്ങള്‍ അടങ്ങിയ പി‌ഡി‌എഫ് ഫയലും അപ്ലോഡ് ചെയ്യണം. അവയ്ക്കു ഹ്രസ്വമായ അടിക്കുറിപ്പുകളും മറ്റ് വിവരങ്ങളും നല്‍കേണ്ടതുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group