എസ്എഫ്ഐ മാത്രമുള്ള വയനാട് പൂക്കോട് വെറ്ററിനറി കോളജ് ക്രൂരമായ റാഗിങ് കേന്ദ്രമെന്ന് ആന്റ് റാഗിങ് സെല്‍ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്‍ സ്ഥിരമായി റാഗിങ്ങിന് ഇരയകാറുണ്ടായിരുനെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോര്‍ട്ട്. റാഗിങ്ങിനെതിരെ പരസ്യനിലപാടെടുക്കുന്ന എസ്എഫ്‌ഐ തങ്ങളുടെ നിയന്ത്രണത്തിലുള്ള കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗ് ചെയ്യുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.
പൂക്കോട് ക്യാംപസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസം തുടങ്ങിയ നാള്‍ മുതല്‍ സിദ്ധാര്‍ത്ഥന്‍ റാഗിങ്ങിന് ഇരയായിത്തുടങ്ങി. കാമ്പസില്‍ സജീവമായിരുന്ന സിദ്ധാര്‍ത്ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ച്ചയായ റാഗിങ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ കെ. അരുണിന്റെ മുറിയില്‍ എല്ലാദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ത്ഥനോട് ആവശ്യപ്പെട്ടിരുന്നു. ശേഷം മുറിയില്‍വച്ച് പലതവണ നഗ്‌നനാക്കി റാഗ് ചെയ്തിരുന്നുവെന്ന് സിദ്ധാര്‍ത്ഥന്‍ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിന് മൊഴി നല്‍കി.
കൂടാതെ ജന്മദിനത്തില്‍ രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ടു തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്ന് സിദ്ധാര്‍ത്ഥനെ ഭീഷണിപ്പെടുത്തി യിരുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ എട്ടു മാസം തുടര്‍ച്ചയായി സിദ്ധാര്‍ത്ഥനെ റാഗ് ചെയ്തിരുന്നുവെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.
ഹോസ്റ്റലിലെ പാചകക്കാരന്‍ സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചെന്നും, ക്യാംപസിലെ സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോര്‍ട്ട് വി.സിക്ക് നല്‍കാനാണ് തീരുമാനം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m