അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

വലിയകുടുംബങ്ങളുടെ സംരക്ഷണത്തിനായി അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച് ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്ന വലിയ കുടുംബങ്ങളുടെ സംഗമവേളയിലാണ് അറിയിപ്പുണ്ടായത്. അതിരൂപതാ ഫാമിലി അപ്പോസ്‌തലേറ്റ് കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലാണ് മാർ പെരുന്തോട്ടത്തിൻ്റെ ആഗ്രഹം യോഗത്തിൽ അറിയിച്ചത്.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന അതിരൂപതാ വൈദിക സമ്മേളനത്തിലും അതിരൂപതയിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും മാർ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചിരുന്നു. വലിയകുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഇടവകകളിലും ഫൊറോന കളിലും കൂട്ടായ്മ‌കളുണ്ടാകണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m