റോമിലെ ബസിലിക്കയിൽ ആംഗ്ലിക്കൻ ആരാധനാക്രമം നടത്തി കാന്റർബറി ആർച്ച് ബിഷപ്പ്

റോമിലെ സെന്റ് ബർത്തലോമിയോയിലെ കത്തോലിക്കാ ബസിലിക്കയിൽ ആംഗ്ലിക്കൻ ആരാധനാക്രമം നടത്തി ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി.

ചടങ്ങിന്റെ തുടക്കത്തിൽ, കാന്റർബറിയിലെ ആർച്ചുബിഷപ്പ് കത്തോലിക്കാ ദൈവാലയത്തിൽ ശുശ്രൂഷ നടത്താൻ അനുവദിച്ചതിന് ഫ്രാൻസിസ് മാർപാപ്പയോടു നന്ദി പറഞ്ഞു.

ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ക്രിസ്ത്യൻ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിൽ റോമിൽ നടന്ന പ്രവർത്തനങ്ങളുടെ ഔദ്യോഗിക കലണ്ടറിൽ ചടങ്ങ് ഉൾപ്പെടുത്തിയിട്ടുണ്ട്. “കാന്റർബറി ആർച്ചുബിഷപ്പിന്റെ ഈ ആരാധനാക്രമത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഒരു കത്തോലിക്കാ വിശ്വാസിയും ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ഇത് ദൈവനിന്ദയല്ല, മറിച്ച് നമ്മുടെ സഭയോട് വളരെ അടുത്തിരിക്കുന്ന ഈ സഭയുമായുള്ള സാഹോദര്യത്തിന്റെ അടയാളമാണ് ” – ക്രിസ്ത്യൻ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ കുർട്ട് കോച്ച് വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group