സൈപാക്യം പിതാവിന്റെ സർക്കുലറിന് വിശദീകരണവുമായി അതിരൂപത നേതൃത്വം

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് സൂസൈപാക്യം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കുലറിന് അതിരൂപത നേതൃത്വം വിശദീകരണം നൽകി. പിതാവിന്റെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമാണ് വിശദീകരണം നൽകാൻ രൂപത നേതൃത്വത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം തൻ്റെ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിക്കുവാൻ സന്നദ്ധത അറിയിച്ചുകൊണ്ട് പിതാവ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ബിഷപ്പ് സൂസൈപാക്യ സംസ്ഥാന ത്യാഗം ചെയ്തു എന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അതിരൂപത PRO മോൺ സി ജോസഫ് വിശദീകരണവുമായി രംഗത്ത് വന്നത്. പിതാവ് എടുത്ത തീരുമാനം തികച്ചും വ്യക്തിപരമാണെന്നും വിരമിക്കാൻ പ്രായം 75 തികയുന്ന അവസരത്തിൽ വിരമിക്കുവാനുള്ള സന്നദ്ധത പിതാവ് അറിയിച്ചിട്ടുണ്ടെന്ന് PRO വിശദീകരിച്ചു.എന്നാൽ ഇപ്പോൾ ആരോഗ്യകരമായ കാരണങ്ങൾ മൂലം താത്കാലികമായിട്ട് തന്റെ ചുമതലകൾ സഹായ മെത്രാനെ ഏല്പിച്ചിരിക്കുകയാണെന്നും PRO മോൺ സി ജോസഫ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group