Heart Beat Bill സ്വാഗതം ചെയ്യ്ത് ചാൾസ്റ്റൺ രൂപത

ഗർഭച്ഛിദ്രം തടയുന്ന Heart Beat Bill സെനറ്റിൽ അംഗീകാരം നേടിയത് പ്രശംസിച്ച് ചാൾസ്റ്റൺ രൂപത. ” ചാൾസ്റ്റൺ റോമൻ രൂപത പിഞ്ചുകുഞ്ഞുങ്ങൾക്കുള്ള നിയമ പരിരക്ഷ പൂർണമായും പിന്തുണയ്ക്കും, Heart beat bill ന്റെ മൂന്നാമത്തെ വായന പാസാക്കിയതിനാൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്” .ചാൾസ്റ്റൺ രൂപത മീഡിയ റിലേഷൻ ഡയറക്ടർ മരിയ അസലേജ് ജനുവരി 28 ന് നടത്തിയ പ്രസ്ഥാവനയിൽ പറഞ്ഞു. Heart beat Bill ന് പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്നാമതായി ഹൃദയമിടിപ്പ് കണ്ടെത്തി കഴിഞ്ഞാൽ ഗർഭച്ഛിദ്രത്തിൽനിന്ന് ഗർഭസ്ഥ ശിശുക്കൾക്ക് സംരക്ഷണം നൽകുന്നു . അതായത് ഗർഭാവസ്ഥയുടെ ആറാമത്തെ ആഴ്ചയിൽ ഹൃദയമിടിപ്പ് കണ്ടെത്താനാവും എന്നതിനാൽ ഇത് ഭൂരിഭാഗം ഗർഭച്ഛിദ്രങ്ങളും തടയുന്നു . രണ്ടാമതായി ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് ഒരു ഡോക്ടർ പരിശോധിക്കേണ്ടതുണ്ട്, ഹൃദയമിടിപ്പ് കണ്ടെത്തുമ്പോൾ തന്നെ കുട്ടിക്ക് നിയമപരമായി പൂർണ പരിരക്ഷ ലഭിക്കുന്നു. കൂടാതെ ഹൃദയമിടിപ്പ് അടിസ്ഥാന മാക്കിയുള്ള ബിൽ നിയമമായാൽ അത് ലംഘിക്കുന്ന ഡോക്ടർമാർക്ക് ഗുരുതരമായ കുറ്റവും രണ്ട് വർഷം വരെ തടവും അനുഭവിക്കേണ്ടി വരും. എന്നാൽ ബലാത്സംഗത്തിലൂടെ ഗർഭം ധരിച്ചാൽ ഗർഭച്ഛിദ്രം നടത്താൻ ഇളവുകൾ നൽകുന്നു. എനിക്ക് ചെയ്യേണ്ടത് കഴിയുന്നത്ര ജീവൻ രക്ഷിക്കുക എന്നതാണ് . അതിനായ് സെനറ്റ് ബിൽ പാസാക്കിയാൽ എത്രയും വേഗം അത് സഭയുടെ മുമ്പാകെ അവതരിപ്പിക്കുമെന്ന് സ്പീക്കർ ജയ് ലൂക്കാസ് പറഞ്ഞിരുന്നു . ഹെൻറി മക് മാസ്റ്ററും ബില്ലിൽ ഒപ്പ് വെക്കണമെന്ന് വാഗ്‌ദാനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group