ഫാദർ സ്റ്റാൻ സ്വാമിയുടെ മോചനം അഭ്യർത്ഥിച്ച് U K ബിഷപ്പുമാർ

മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റു  ചെയ്യപ്പെട്ട ജെസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് U K ബിഷപ്പുമാർ ഇന്ത്യാ ഗവൺമെന്റിന് കത്തയച്ചു . വെസ്റ്റ്മിൻസ്റ്റർ അതിരൂപത കർദിനാൾ വിൻസെന്റ് നിക്കോളാസ് ബ്രിട്ടനിലെ ജെസ്യൂട്ടകളുടെ പ്രവിശ്യ അഡ്മിനിസ്ട്രേറ്റർ ഫാദർ ധാമിയൻ ഹോവാദ് SJ യുടെയും നേതൃത്വത്തിലാണ് കത്ത് അയച്ചത്. നീതിരഹിതമായ ആരോപണങ്ങളുടെ പേരിലാണ് ഫാദർ സ്വാമിയെ അറസ്റ്റുചെയ്തതെന്നും ഇന്ത്യയിലെ ഏറ്റവും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി പോരാടി അദ്ദേഹം ഇപ്പോൾ പാർക്കിൻസൺ രോഗിയാണെന്നും ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കണമെന്നും ഉടനെത്തന്നെ അദ്ദേഹത്തിന്റെ നിരപരാധിത്വം മനസിലാക്കി മോചിപ്പിക്കണമെന്നും കർദിനാൾ അയച്ച കത്തിൽ ആവശ്യപ്പെട്ടു .സ്റ്റാൻ സ്വാമിയെപ്പോലെ തന്നെ നിരവധി ജെസ്യൂട് മിഷിനറി മാർ ഇന്ത്യയിലെ പാവങ്ങൾക്കായി ജീവൻ ത്യജിച്ചിട്ടുണ്ടെന്നും കർദിനാൾ ഓർമപ്പെടുത്തി.2017  കെറോഗോവയിൽ നടന്ന ആക്രമണത്തിൽ ഫാദർ സ്വാമിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ഒക്ടോബർ 8 നാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റു ചെയ്തത് . എന്നാൽ അഞ്ചു പതീറ്റാണ്ടുകളായി ആദിവാസികളുടെ ഇടയിൽ ശുശ്രുഷ ചെയ്യുന്ന ഈ പുരോഹിതൻ തനിക്കെതിരെ ഉയർന്നു വന്ന ആരോപണങ്ങളെ പലതവണ നിഷേധിച്ചിരുന്നു .പക്ഷെ ഗുരുതരമായ തെളിവുകൾ ഉണ്ടെന്ന് അവകാശപ്പെട്ട NIA അദ്ദേഹത്തിന് പലതവണ ജാമ്യംപോലും നിഷേധിച്ചിട്ടുണ്ട് . സ്റ്റാൻ സ്വാമിയുടെ മോചനത്തിനായി ഇന്ത്യൻ ബിഷപ്പ് കോൺഫറെൻസ് (CBCI ) ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ് കോൺഫെറൻസ് (AFABC ) ജെസ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധിയാളുകളും ചർച്ചസംഘടനകളും ഭരണകൂടത്തോട് പലതവണ അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യൻ കർദ്ദിനാൾമാർ  പ്രധാനമന്ത്രിയും തമ്മിൽ നടന്ന കൂടികാഴ്ച്ചയിലും ഈ വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ സ്ഥിതി ഗതികൾ അറിയാമെങ്കിലും ഈ കാര്യത്തിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല എന്നാണ് PM പറഞ്ഞത്.മോചനം ലഭ്യമാകുന്നതുവരെ സ്റ്റാൻ സ്വാമിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടരും എന്നും ബിഷപ്പ് അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം സ്റ്റാൻ സ്വാമി ജയിലിലെ സഹതടവുകാരുടെ ദുരവസ്ഥയെപ്പറ്റി തന്റെ സഹവൈദികന്മാർക്ക് അയച്ചകത്ത് മാധ്യമ ശ്രദ്ധ നേടിയിരുന്നു .സോഷ്യൽ മീഡിയ ഉൾപ്പെടെ നവ മാധ്യമങ്ങളിലും സ്റ്റാൻ സ്വാമിയുടെ മോചനം സജീവ ചർച്ചയായി മാറിയിരിക്കുകയാണ് .

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group