മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ ക്രൈസ്തവ മാധ്യമ കേന്ദ്രത്തിനുനേരെ ആക്രമണം

മധ്യപ്രദേശ് : ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന സത് പ്രകാശൻ സഞ്ചാർ കേന്ദ്ര എന്ന ക്രൈസ്തവ മാധ്യ കേന്ദ്രത്തിനുനേരെ ഒരു വിഭാഗം വലതു പക്ഷ ഹിന്ദു ഗ്രൂപ്പ് ആക്രമണം നടത്തി. മതപരിവർത്തനം നടത്തുകയാണ് എന്ന് ആരോപിച്ചുകൊണ്ട് റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു ആക്രമണം. എന്നാൽ സമാധാനമായി പ്രാർത്ഥിക്കാനെത്തിയ വിശ്വാസികളെ ഭയപ്പെടുത്തുവാനുള്ള സംഘടിത നീക്കം ആണ് ആക്രമണത്തിന് പിന്നിലെന്ന് മാധ്യമ കേന്ദ്രത്തിന്റെ ഡയറക്ടർ ഫാദർ ബാബു ജോസഫ് പറഞ്ഞു, പെട്ടെന്നുള്ള ആക്രമണമായതിനാൽ എല്ലാവരും ഭയപ്പെട്ടുവെന്നും ഫോട്ടോ ഫ്രെയിം ഉൾപ്പെടെ വിലപിടിപ്പുള്ള പല സാധനങ്ങളും ആക്രമികൾ നശിപ്പിച്ചതായും ആക്രമണത്തിൽ ആർക്കും പരിക്കറ്റിട്ടില്ല എന്നും ഫാദർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി ആക്രമികൾ ഉൾപ്പെടെ 15 ഓളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചുകൊണ്ട് ഹിന്ദു പ്രവർത്തകരും മൊഴി നൽകി ആരോപണങ്ങൾ പരിശോധിക്കുകയാണ് എന്നും അതിനുശേഷം തുടർനടപടി കൈക്കൊള്ളാം എന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ” ആക്രമണത്തിൽ ഉൾപെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് കത്തോലിക്കാ സഭയുടെ പബ്ലിക് റിലേഷൻ ഓഫീസർ ഫാദർ മരിയ സ്റ്റീഫൻ ആവശ്യപ്പെട്ടു. സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച പുതിയ മതപരിവർത്തന വിരുദ്ധ നിയമം ചില തീവ്ര സംഘടനകൾ ന്യൂന പക്ഷങ്ങളെ ഭയപ്പെടുത്തുന്നതിനുള്ള മറയായി എടുക്കുവെന്നും രാജ്യത്തെ മത ന്യൂന പക്ഷങ്ങളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും
ഒരുമിച്ച് തയ്യാറാകണം ഫാദർ സ്റ്റീഫൻ അഭിപ്രായപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group