ട്രംപിന് നേരെ നടന്ന കൊലപാതക ശ്രമം : ഉത്കണ്ഠ അറിയിച്ച് വത്തിക്കാന്‍

ഡൊണാൾഡ് ട്രംപിന് നേരെ നടന്ന കൊലപാതക ശ്രമത്തെ അപലപിച്ച് വത്തിക്കാന്‍. ജനങ്ങളെയും ജനാധിപത്യത്തെയും വ്രണപ്പെടുത്തുകയും ദുരിതം ഉണ്ടാക്കുകയും ചെയ്യുന്ന അക്രമ സംഭവങ്ങളിൽ വത്തിക്കാന്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയ്ക്കും ഇരകൾക്കും വേണ്ടിയുള്ള യു‌എസ് ബിഷപ്പുമാരുടെ പ്രാർത്ഥനയിൽ ചേരുകയാണെന്നും അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ പ്രസ്താവിച്ചു.

പെൻസിൽവാനിയയിലെ ബട്ലറിൽ ശനിയാഴ്‌ച വൈകീട്ട് 6.08-ന് (ഇന്ത്യൻ സമയം ഞായറാഴ്‌ച പുലർച്ചെ 3.38) പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണ് ട്രംപിന് വെടിയേറ്റത്. ചെവിയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അക്രമത്തെ അപലപിച്ച് ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group