ഉക്രൈനിലെ സഭയ്ക്ക് സഹായം നൽകി പൊന്തിഫിക്കൽ ഫൗണ്ടേഷൻ

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഉക്രൈനിലെ കത്തോലിക്കാ സഭയുടെ പ്രവർത്തനത്തെ പിന്തുണക്കുന്നതിനായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) ഒരു ദശലക്ഷം യൂറോ സംഭാവന നൽകി .

ഫെബ്രുവരി 24 നു രാവിലെ, വ്ളാഡിമിർ പുടിന്റെ സർക്കാർ, ഉക്രേനിയൻ പ്രദേശങ്ങളായ ലുഗാൻസ്ക്, ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ റഷ്യൻ സൈനികസേനയോട് ഉത്തരവിട്ടെങ്കിലും ഉക്രെയ്നിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സൈനികർ ആക്രമണം വ്യാപിപ്പിക്കുകയും തലസ്ഥാനമായ കിയെവിനു സമീപമുള്ള എയർഫീൽഡുകളിലും സൈനിക ആസ്ഥാനങ്ങളിലും ഉൾപ്പെടെ രാജ്യത്തുടനീളം ഷെല്ലാക്രമണം നടത്തുകയും സൈനികരും പൗരന്മാരും ഉൾപ്പെടെയുള്ള നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തെ വൈദികർക്കും സമർപ്പിതർക്കും വിശ്വാസി സമൂഹത്തിനും സഹായം നൽകിക്കൊണ്ട് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയിൽ ആശ്വാസമാവുകയാണ് പൊന്തിഫിക്കൽ ഫൗണ്ടേഷൻ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group